കൊല്ലം : സംസ്ഥാനത്തിന് സ്വപ്നം കാണാന്‍ പോലുമാകാത്ത വികസന പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയെ തകര്‍ക്കാനാണ് ശ്രമം ബിജെപിയും കോണ്‍ഗ്രസും അതില്‍ പങ്ക് ചേരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഈ പരാമര്‍ശം.
കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പറഞ്ഞ് പ്രതിപക്ഷം പരിഹസിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ കിഫ്ബിയിലൂടെ കണ്ടെത്തിയത് 62,000 കോടിരൂപയാണ് കണ്ടെത്തിയത്.
കേരളത്തില്‍ വകസനം തടയാനുള്ള ശ്രമമാണ് ഇപ്പോള്‍ ഇഡി നടത്തുന്നത്. കേരളത്തില്‍ ഇന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കിഫ്ബിയിലൂടെ ലഭിച്ച പണം കൊണ്ടാണ്. കേരളത്തിലെ വികസനം തടയാന്‍ കിഫ്ബിയെ തടയണം. അതിനാണ് ഇഡി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പിണറായി പരാമര്‍ശിച്ചു. കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം രീതിയില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല.
തുടര്‍ഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം തിരിച്ചറിഞ്ഞു. ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചിന്ത.
നേരത്തെ കോണ്‍ഗ്രസ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചു.പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ആ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരേയും സ്വര്‍ണക്കടത്ത് കേസിലും മുഖ്യമന്ത്രിയിലേക്കും കുടുംബാംഗങ്ങള്‍ക്കെതിരായും അന്വേഷണം നീളുമ്പോഴാണ് ഇഡിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: