കൊല്ലം: ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് നടത്തിയ ആദ്യദിന സിറ്റിംഗില്‍ 135 കേസുകള്‍ പരിഗണിച്ചു. 21 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് തേടാനും 113 എണ്ണം അടുത്ത സിറ്റിംഗിലേക്കും മാറ്റിവച്ചതായി കമ്മീഷന് അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
കമ്മീഷന്റെ പരിധിയില്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത വസ്തു, അതിര്, സ്വത്ത് തര്‍ക്കങ്ങളാണ് ഏറെയും. ഇത്തരം കേസുകളില്‍ സ്ത്രീകളെ ഉപയോഗിച്ച് മറ്റ് പരാതികള്‍ നല്കുന്ന പ്രവണതയാണ് കാണുന്നത്. ഇത്തരക്കാര്‍ക്ക് കൃത്യമായ നിയമപദേശം നല്‍കുന്നുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു. ഇന്നും സിറ്റിംഗ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: