കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ജന്മഭൂമി ‘അമൃതം സ്വാതന്ത്ര്യം’ എന്ന പേരില്‍ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. 25 ലക്ഷം രൂപയുടെ മെഗാ ക്യാഷ് അവാര്‍ഡാണ് ജന്മഭൂമി ഓണ്‍ലൈന്‍ നടത്തുന്ന വിജ്ഞാന പരീക്ഷയിലെ വിജയികളെ തേടിയെത്തുന്നത്. സ്കൂള്‍ തലത്തില്‍ സപ്തംബറില്‍ പ്രാഥമിക മത്സരവും അതിലെ വിജയികള്‍ക്കായി ജില്ലാതലമത്സരവും തുടര്‍ന്ന് മെഗാ ഫൈനല്‍ മത്സരവും നടക്കും.
സംസ്ഥാന അ ടി സ്ഥാ ന ത്തില്‍ യു പി,ഹൈസ്കൂള്‍, ഹയര്‍ സെക്ക3ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ മത്സര പരീക്ഷയാണ് ”അമൃതം സ്വാതന്ത്ര്യം’ ജന്മഭൂമി വിജ്ഞാനോത്സവം 2022′. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലാവും ചോദ്യങ്ങള്‍. വിദ്യാഭ്യാസ, ചരിത്ര,സാമൂഹിക മേഖലകളിലെ പ്രമുഖരടങ്ങുന്ന അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വ ത്തിലാണ് സിലബസും ചോദ്യങ്ങളും തയ്യാറാക്കുക. മൂന്ന് വിഭാഗങ്ങളിലും ആദ്യത്തെ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓരോ വിഭാഗത്തിലും മികച്ച പ്രകടനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ക്യാഷ് പ്രൈസുകളും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജില്ലാതലത്തിലും നല്കുന്നു. ജില്ലാതലത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷന് സൗജന്യമാണ്.
.മത്സരത്തില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.കേന്ദ്രമന്ത്രിമാരും വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന,ആസാദി കാ അമൃത് മഹോത്സവ് ചടങ്ങില്‍ സംസ്ഥാനതല വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 9744330014.
പ്രതികരിക്കാൻ ഇവിടെ എഴുതുക: