ന്യൂദല്‍ഹി: അമിത ചാര്‍ജ്ജ് ഈടാക്കുന്ന വൈദ്യുത മേഖലയിലെ കുത്തകകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണ് വൈദ്യുതി നിയമഭേദഗതി ബില്‍. ചില കമ്പനികള്‍ കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍ക്ക് വൈദ്യുതി വിതരണ അനുമതി നല്‍കുന്നതോടെ കടുത്ത മത്സരമുണ്ടാകും, വൈദ്യുതി നിരക്കുകളിലും വലിയ കുറവുണ്ടാകും. ടെലിക്കോം രംഗത്തെ സ്വകാര്യവല്‍ക്കരണം ഫോണ്‍-ഇന്റര്‍നെറ്റ് നിരക്കുകളില്‍ ഗണ്യമായ കുറവ് വരുത്തിയതിന് സമാനമായി വൈദ്യുതി ചാര്‍ജ്ജിലും വലിയ കുറവിന് വഴി വയ്ക്കുന്നതാണ് ഭേദഗതി ബില്‍. ലോക്സഭയില്‍ കേന്ദ്രഊര്‍ജ്ജമന്ത്രി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റിന്റെ ഊര്‍ജ്ജകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
ബില്ലിന്റെ പ്രത്യേകതകള്‍:
ഒരു പ്രദേശത്ത് ഒന്നിലധികം വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കും. ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് നിയമം വഴി നിശ്ചയിക്കും. വലിയ വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി കമ്പനികളെത്തുന്നത് ജനങ്ങള്‍ക്ക് പ്രയോജനകരമാകും. വലിയ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കി കുത്തക സൃഷ്ടിക്കുന്നത് തടയാന്‍ കുറഞ്ഞ നിരക്ക് നിശ്ചയിക്കാനും ഭേദഗതി ബില്ലില്‍ വ്യവസ്ഥയുണ്ട്. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം സംസ്ഥാന റെഗുലേറ്ററി അതോറിറ്റി തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ സ്വാഭാവിക അനുമതി ലഭിച്ചതായി കണക്കാക്കപ്പെടും.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും വൈദ്യുതി നല്‍കണമെന്ന യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ പുതിയ കമ്പനികള്‍ക്കും ബാധകമാണ്. പൊതുവിതരണ ശൃംഖല ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്തുന്ന സ്വകാര്യ കമ്പനികളില്‍ നിന്ന് വിതരണ ശൃംഖലയുടെ പരിപാലന തുക അടക്കമുള്ള വീലിങ് ചാര്‍ജ്ജ് ഈടാക്കും. വൈദ്യുതി കമ്പനികള്‍ ബാങ്ക് ഗ്യാരണ്ടി നല്കുന്നില്ലെങ്കില് ദേശീയ സംസ്ഥാന ഡെസ്പാച്ച് സെന്ററുകള്‍ക്ക് വൈദ്യുതി വിച്ഛേദിക്കാനുള്ള അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: