കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ നികത്താത്തതില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ദേശീയപാത, പിഡബ്ല്യുഡി റോഡുകളില്‍ ഒരാഴ്ചയ്ക്കുശേഷം കുഴികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. കലക്ടര്‍മാരെ വിമര്‍ശിച്ച കോടതി, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച് അതോറിറ്റിക്ക് നിര്‍ദേശം നല്കിയ കോടതി കുഴികള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികളായ എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. എന്നാല്‍, അപകടങ്ങളില്‍ ഉത്തരവാദിത്തം കരാര്‍ കമ്പനിക്കെന്നും കുഴികള്‍ക്ക് കാരണം മഴയെന്നും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: