ബെര്‍മിങ്ഹാം: വീണ്ടും സ്വര്‍ണത്തിളക്കവുമായി ഇന്ത്യയുടെ അഭിമാനം പി.വി.സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി.വി. സിന്ധു കിരീടം ചൂടി.. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെയാണു സിന്ധു തോല്പിച്ചത്. സ്കോര്‍ 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 19ാം സ്വര്‍ണമാണിത്. ആദ്യ ഗെയിം 21-15 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 11-8 എന്ന രീതിയില്‍ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. രണ്ടാം ഗെയിമില്‍ ലി നിരവധി പിഴവുകള്‍ വരുത്തിയതോടെ സിന്ധു അനായാസം മത്സരം കൈപ്പിടിലൊതുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: