തിരുവനന്തപുരം: കനത്തമഴയും വെള്ളപ്പെക്കവും മൂലം നാളെയും രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
എന്നാല്‍, ഞായറാഴ്ച പി.എസ്.സി നടത്താന്‍ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി പി.ആര്.ഒ വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ച നിശ്ചയിച്ചിരുന്ന പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി പി.ആര്.ഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: