ഇരിട്ടി: ദുരന്തമേഖലയില്‍ സാന്ത്വനവും സഹായഹസ്തവുമായി വേറിട്ട സേവനപ്രവര്‍ത്തനം തുടരുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. തിങ്കളാഴ്ച രാത്രി ഉരുള്‍പൊട്ടല്‍ ഉണ്ടായതുമുതല്‍ മൂന്നാം ദിവസവും നൂറോളം പേര് അടങ്ങുന്ന സേവാഭാരതി അംഗങ്ങളാണ് സദാസമയവും സേവനനിരതമായ പ്രവര്‍ത്തനം മേഖലകളില്‍ കാഴ്ചവക്കുന്നത്.
ശക്തമായ മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നാശം വിതച്ച ചെക്കേരി, നിടുംപൊയില്‍, തുണ്ടി, വെള്ളറ മേഖലയിലെ ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായിത്തീര്‍ന്ന പതിനഞ്ചിലേറെ വീടുകള്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പേരാവൂര്‍, ചിറ്റാരിപ്പറമ്പ് സേവാഭാരതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ 100 ല്‍ അധികം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്.
തുണ്ടിയില്‍ 6 വീടുകളും 4 കിണറുകളും കൂടാതെ റോഡുകളും വഴിയും പൂര്‍ണ്ണമായി വ്യത്തിയാക്കി. ഇരുപത്തിനാലാം മൈലില്‍ റിട്ട: വില്ലേജ് ഓഫീസര്‍ ചന്ദ്രന്, വള്ളങ്ങാടന് ആണ്ടി, വനവാസി കോളനിയിലെ ശാരദ എന്നിവരുടെ വീടുകളും, ചെക്കേരിയിലെ സുമതി, സിജീഷ്, എം.ബാബു, എം. ചന്ദ്രന്, എന്നിവരുടെ വീടുകളും വൃത്തിയാക്കി. ശുചീകരണ-സേവനപ്രവര്‍ത്തനം അടുത്ത ദിവസങ്ങളിലും തുടരും.
സോജന്‍ലാല്‍ ശര്‍മ, വിപിന്‍ദാസ് എടയാര്‍, ശരത് വേക്കളം, ജിതീഷ് വേക്കളം, കെ.എസ്. രാജേഷ്, ഭാഗ്യരാജ്, ശ്രീജിത്ത്, ഷിനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: