കണ്ണൂര്‍: കാലവര്‍ഷക്കെടുതിയിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ വ്യാപകകൃഷിനാശം. ഇന്നലെ വരെ 68.56 ഹെക്ടറില്‍ 4.23 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. വാഴ കര്‍ഷകര്‍ക്കാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 14.23 ഹെക്ടറില്‍ 551 വാഴ കര്‍ഷകരുടെ കൃഷി നശിച്ചു. 20840 കുലച്ച വാഴകളും 9235 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 161.98 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.
175 കര്‍ഷകരുടെ 3560 റബ്ബര്‍ മരങ്ങള്‍ നശിച്ചു. ഇതില്‍ 2060 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉള്‍പ്പെടും. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായി. 392 കേരകര്‍ഷകരുടെ 2180 തെങ്ങുകള്‍ നശിച്ചു. കുലച്ച 1000 തെങ്ങുകളും ഒരു വര്‍ഷത്തിലേറെ പ്രായമുള്ള 1050 തൈകളും, കുലയ്ക്കാത്ത 130 തെങ്ങുകളും ഉള്‍പ്പടെ 64.40 ലക്ഷം രൂപയുടെ നഷ്ടമാണ് കേരകര്ഷകര്ക്കുണ്ടായത്.
152 കര്‍ഷകരുടെ 6300 കശുമാവുകള്‍ നശിച്ചതില്‍ 62.50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 101 കുരുമുളക് കര്‍ഷകരുടെ 3.80 ഹെക്ടര്‍ കൃഷി നശിച്ചു. 45.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.309 കര്‍ഷകരുടെ 5590 കവുങ്ങുകള്‍ നശിച്ചു. 15.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2840 എണ്ണം കുലച്ചതും 2750 എണ്ണം തൈകളുമാണ് നശിച്ചത്. 34 കര്‍ഷകരുടെ 2 ഹെക്ടര്‍ കിഴങ്ങു വിളവര്‍ഗങ്ങള്‍ നശിച്ചു. 90,000 രൂപയുടെ നാശനഷ്ടമുണ്ടായി. 52 മരച്ചീനി കര്‍ഷകരുടെ 2.800 ഹെക്ടര്‍ കൃഷി നശിച്ചതില്‍ 36,000 രൂപയുടെ നാശനഷ്ടമുണ്ടായി. 50 കര്‍ഷകരുടെ 225 എണ്ണം ജാതിക്ക കൃഷി നശിച്ചു. 7.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
25 കര്‍ഷകരുടെ 60 എണ്ണം കൊക്കോ മരങ്ങള്‍ നശിച്ചു. 21,000 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 0.400 ഹെക്ടറില്‍ കൃഷി ചെയ്യുന്ന മൂന്ന് പന്തല്‍ പച്ചക്കറി കര്‍ഷകരുടെ കൃഷിക്ക് നാശമുണ്ടായി. 18,000 രൂപയുടെ നഷ്ടമാണുണ്ടായത്.
കനത്തമഴയില്‍ കണ്ണൂര്‍ താലൂക്കിലെ പയ്യാമ്പലം തൈക്കണ്ടി ഹൗസില്‍ ജിതേഷും കുടുംബവും താമസിക്കുന്ന വീടും തലശ്ശേരി താലൂക്കിലെ ശിവപുരം കാഞ്ഞിലേരി ധന്യ നിവാസില്‍ ജാനകിയുടെ വീടും ഭാഗികമായി തകര്‍ന്നു. ഇരിട്ടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിന്‍ ചര്‍ച്ച് ഹാളുമാണ് പുതിയ ക്യാമ്പുകള്‍. നിലവില്‍ കണിച്ചാര്‍ പൂളക്കുറ്റി എല്‍പി സ്കൂളില്‍ 23 കുടുംബങ്ങളിലെ 55 പേരുണ്ട്. പാരിഷ്ഹാളില്‍ അഞ്ച് കുടുംബങ്ങളിലെ 15 പേരും കണ്ടത്തോട് ലാറ്റിന്‍ ചര്‍ച്ച് ഹാളില്‍ ഒമ്പത് കുടുംബങ്ങളിലെ 22 പേരുമാണ് ഉള്ളത്.
തലശ്ശേരി താലൂക്കില്‍ വെക്കളം യു.പി. സ്കൂളില്‍ താമസിച്ചിരുന്ന കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. കോളയാട് ചെക്യേരി കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ നിലവില്‍ 39 കുടുംബങ്ങളിലെ 105 പേരാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: