തിരുവനന്തപുരം: കഴിഞ്ഞ ദിവസം എന്‍ഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂര്‍ക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴി. കേരള അതിര്‍ത്തിയില്‍ വേണ്ടത്ര പരിശോധനകള്‍ ഉണ്ടാകാത്തതിനാല്‍ മലയോര മേഖല തീവ്രവാദികളുടെ ഗ്രീന്‍ ചാനലാകുന്നു.
തമിഴ്നാട്ടില്‍ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിര്‍ത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാം. ഇവിടെങ്ങും കാര്യമായ പരിശോധന ഇല്ല.
കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതികള്‍ ഉപയോഗിച്ചതും ഇതേ മാര്‍ഗമാണ്. കളിയിക്കാവിള ആക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരില്‍ നിന്നും തോക്കും കണ്ടെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോംബു കണ്ടെടുത്തതും തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതുമായ പത്തനംതിട്ട പാടം, കോന്നി വനമേഖലകളും ഈ റൂട്ടിലാണ്. അതിന് പിന്നാലെ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെടുത്തതും ഈ റൂട്ടിലാണ്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഇതുവരെയും ഈ മേഖലയില്‍ കൃത്യമായ പരിശോധന നടത്താന്‍ തയ്യാറായിട്ടില്ല.
സാദ്ദിഖ് ബച്ച താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മഞ്ചാടി മൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാള്‍ക്ക് പ്രാദേശിക തലത്തില്‍ സഹായം ലഭിച്ചിരുന്നു. ഇയാളുടെ വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കേരളാ പോലീസിന് അറിയിപ്പു നല്‍കിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: