വാഷിംഗ്ടണ്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ അമേരിക്ക വധിച്ചു. ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. നീതി നടപ്പായെന്നും ബൈഡന് പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയാണ് അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന് നടത്തിയതെന്ന് ബൈഡന് അറിയിച്ചു. കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ അയച്ചാണ് സവാഹിരിയെ വധിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഒസാമ ബിന്ലാദന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയിദയുടെ തലവനായത്. 71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നല്‍കിയത് താനാണെന്ന് ബൈഡന് വ്യക്തമാക്കി.
ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കന്‍ എംബസികള്‍ക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തിയതിന് പിന്നിലെ സൂത്രധാരനാണ് സവാഹിരി. 12 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 224 പേര് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 4,500-ലധികം പേര്‍ക്ക് പരിക്കേറ്റു.
. 2021 നവംബറിലെ തന്റെ വീഡിയോയിൽ സവാഹിരി ഐക്യരാഷ്ട്രസഭയെ വിമർശിച്ചിരുന്നു. യുഎൻ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്നും യുഎൻ ഇസ്ലാമിക രാജ്യ ങ്ങൾക്ക് ഭീഷണിയാണെന്നുമായിരുന്നു സവാഹിരിയുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: