കൊല്‍ക്കത്ത : ബംഗാളിലെ ഹൗറയില്‍ പണക്കെട്ടുകളുമായി ഝാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടില്‍. കോണ്‍ഗ്രസിന്റെ ചിഹ്നവും, എംഎല്‍എ ബോര്‍ഡും പതിച്ച കാറിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഹൗറയില്‍ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മൂവരുടേയും പക്കല്‍ നിന്നും അരക്കോടിരൂപയോളമാണ് പിടിച്ചെടുത്തത്.
അതിനിടെ മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതോടെയാണ് പുറത്താക്കല്‍. ഝാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് മൂന്ന് പേര്‍ക്കെതിരെയും നടപടിയെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്.
എന്നാല്‍ ആരോപണങ്ങള്‍ ശക്തമായതോടെ ഇതിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. അതേസമയം ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കണമെന്നും, പോലീസ് പിടിച്ചെടുത്ത ഈ പണത്തിന്റെ ഉറവിടം എന്തണെന്ന് വ്യക്തമാക്കണമെന്ന് ബിജെപിയും തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: