തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയുടെ ഉത്തരവാദികള്‍ സിപിഎം നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വ്യാപകമായ കൊള്ളയ്ക്ക് ഉന്നതരായ സിപിഎം നേതാക്കള്‍ പലരും നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് പങ്കുണ്ട്. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ സഹകരണ ബാങ്കുകള്‍ വരണം എന്ന് പറഞ്ഞപ്പോള്‍ സിപിഎം സമരം നടത്തി. കരുവന്നൂരില്‍ സര്‍ക്കാര്‍ 20 കോടി രൂപ കൊടുക്കുന്നത് നിയമവിരുദ്ധമാണ്.
അതേസമയം എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടിക്കണമെങ്കില്‍ ക്രൈംബ്രാഞ്ച് ആദ്യം ചെയ്യേണ്ടത് സിപിഎം നേതാവ് ഇ.പി. ജയരാജനെ ചോദ്യം ചെയ്യുകയാണ്. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നും സുരേന്ദ്രന് ആരോപിച്ചു. എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: