ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് 28 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ലോക ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം ബി ടീം ഏറെ ശ്രദ്ധേയം. കാരണം ഇതില്‍ നിറയെ അത്ഭുത ബാലന്മാരാണ്.
നിഹാല്‍ സരിന്, ഡി.ഗുകേഷ്, ബി. അധിപന്, ആര്. പ്രഗ്നാനന്ദ, റൗനക് സാധ്വാനി എന്നീ അഞ്ച് പേരാണ് ടീമില്‍. ഇവര്‍ ഇപ്പോഴേ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാട്ടി എതിരാളികളെ ഭയപ്പെടുത്തുകയാണ് ഈ അത്ഭുത ബാലന്മാര്. ഈ ടീമില്‍ ഭാസ്കര്‍ അധിപന് എന്ന ബി. അധിപന് മാത്രമാണ് പ്രായം കൊണ്ട് മുതിര്‍ന്നത്- 29 വയസ്സ്. മറ്റെല്ലാം കൗമാരപ്രതിഭകളാണ്.
ചെസ്സില്‍ ഇന്ത്യയുടെ തലസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഇതില്‍ അധികം പേരു. അതില്‍ ഡി. ഗുകേഷ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ഇലോ റേറ്റിങ്ങില്‍ 2700 കൈവരിച്ചതോടെയാണ്. സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് മാത്രമാണ് 2700 ഇലോ റേറ്റിംഗ് കൈവരിക്കാനാവൂ.
ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയാണ് ഡി. ഗുകേഷ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇലോ റേറ്റിങ് കൈവരിക്കുന്ന മൂന്നാമത്തെ ആളാണ് ഗുകേഷ്. ഗുകേഷ് എന്ന 16 കാരന് ഇതോടെ ലോക റാങ്കിങ്ങില്‍ 32ാം സ്ഥാനത്തെത്തി.
മറ്റൊരു 16കാരനായ പ്രഗ്നനാനന്ദയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ല. തനിക്ക് ഒത്ത എതിരാളികളില്ലെന്ന് കരുതി അഹങ്കരിച്ച നടന്നിരുന്ന ലോകചാമ്പ്യന് മാഗ്നസ് കാള്‍സനെ രണ്ട് തവണയാണ് 2022ല്‍ പ്രഗ്നനാനന്ദ അട്ടിമറിച്ചത്. ലോകചാമ്പ്യനായിരുന്ന വിശ്വനാഥന് ആനന്ദിനെ 2013ലെ ഏറ്റുമുട്ടലില്‍ തോല്പിച്ചതോടെയാണ് മാഗ് നസ് കാള്സണ് ആദ്യമായി ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞത്. പിന്നീട് ലോകചാമ്പ്യനായി. 2014, 2016, 2018, 2021 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാല് തവണ കൂടി അദ്ദേഹം ലോകചാമ്പ്യന് പട്ടം നിലനിര്‍ത്തി. ഈ മാഗ്നസ് കാള്‍സണെയാണ് 16കാരനായ പ്രഗ്നാനന്ദ ഞെട്ടിച്ചത്. ചെസ്സബിള്‍ മാസ്റ്റേഴ്സ് എന്ന ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സിലാണ് മാഗ്നസ് കാള്സണ് വരുത്തിയ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ വിജയം നേടിയത്. 40 നീക്കങ്ങളില്‍ അന്ന് മാഗ്നസ് കാള്‍സണെ തോല്പിച്ച പ്രഗ്നാനന്ദ പറഞ്ഞതെന്താണെന്നോ?- “എന്റെ കളിയുടെ നിലവാരത്തെക്കുറിച്ച് എനിക്ക് അത്ര ത്രില്‍ ഇല്ല. ഇപ്പോഴും എന്റെ കളി സൂക്ഷ്മമാക്കാന്‍ ചില തന്ത്രങ്ങള്‍ കൂടി ആവശ്യമാണ്. “- ഇതും പറഞ്ഞ് പ്രഗ്നനാന്ദ പ്ലസ് ടു പരീക്ഷയെഴുതാന്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് മുന്‍പ് 2022 ഫിബ്രവരിയില്‍ പ്രഗ്നാനന്ദ എയര്‍തിങ്സ് മാസ്റ്റേഴ്സിലും മാഗ്നസ് കാള്‍സനെ അട്ടിമറിച്ചു. 12 വയസ്സും 10 മാസവും 13 ദിവസങ്ങളും മാത്രം പ്രായമുള്ളപ്പോള്‍ ഗ്രാന്റ് മാസ്റ്ററായ പ്രഗ്നനാനന്ദയ്ക്ക് ഇപ്പോള്‍ ഇലോ റേറ്റിങ് ഇപ്പോള്‍ 2648 ആണ്, ഹംഗേറിയന്‍-അമേരിക്കന്‍ ഫിസിക്സ് പ്രൊഫസറായ അല്പാഡ് ഇലോ ആണ് ചെസ് പ്രതിഭകളുടെ മിടുക്ക് അളക്കാന്‍ ഇലോ റേറ്റിംഗ് കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷനായ് ഫിഡേ ആണ് ഇലോ റേറ്റിംഗ് നല്‍കുന്നത്.
മാഗ്നസ് കാള്‍സനെ രണ്ട് തവണ അട്ടിമറിച്ച പ്രതിഭയാണ് ഗ്രാന്റ് മാസ്റ്ററായ നിഹാല്‍ സരിന്. ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ 81ാം സ്ഥാനത്താണ്. ഇലോ റേറ്റിംഗ് 2662 ആണ്. 14ാം വയസ്സില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ തൃശൂരില്‍ ജനിച്ച നിഹാല്‍ സരിന്റെ ഇപ്പോഴത്തെ പ്രായം 18.
2008ല്‍ 16ല്‍ താഴെയുള്ളവരുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിരുന്നു ബി. അധിബന്‍ എന്ന ഭാസ്കര്‍ അധിബന്‍. ഇപ്പോള്‍ ഇന്ത്യയിലെ ഏഴാമത്തെ റാങ്കാണ്. ആക്രമണക്കളിയുടെ ആശാനായതിനാല്‍ മെരുങ്ങാത്ത വന്യമൃഗം (ബീസ്റ്റ്) എന്ന് വിളിപ്പേര്. 2598 ആണ് ഫിഡേ നല്‍കിയിരിക്കുന്ന ഇലോ റേറ്റിങ്.
ആകെ 11 റൗണ്ടുകളാണ് ഉള്ളത്. ഒരു ടീമിലെ നാല് പേര് മറ്റൊരു ടീമിലെ നാല് പേരുമായി ഏറ്റുമുട്ടും. ജയിച്ചാല്‍ ഒരു പോയിന്റ്. സമനിലയ്ക്ക് അര പോയിന്റ്. 11 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാച്ച് പോയിന്റ് നേടുന്ന ടീം വിജയികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: