ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്. ബ്രായ്ഹാര്‍ഡ് കത്പോര മേഖലയില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രദേശത്തെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഏത് ഭീകരസംഘടനയാണെന്ന് വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. കഴിഞ്ഞ 24 നും കുല്‍ഗ്രാമിലെ റാംപോര മേഖലയില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: