കോഴിക്കോട്: വൈദിക സാഹിത്യത്തിലെ പ്രാതിശാഖ്യങ്ങള്‍ ആധുനിക ഭാഷാശാസ്ത്രത്തിലെ പല ശാഖകളുടെയും അടിസ്ഥാന ഗ്രന്ഥങ്ങളായി പരിഗണിക്കാനാവുമെന്ന് കോഴിക്കോട് സര്‍വകലാശാലാ മുന്‍ മലയാളം പ്രൊഫസറും ഭാഷാശാസ്ത്ര പണ്ഡിതനുമായ ഡോ.ടി.ബി.വേണു ഗോപാലപ്പണിക്കര്‍ പറഞ്ഞു. പ്രത്യേകിച്ച് സ്വനവിജ്ഞാനീയം, ഉച്ചാരണ ശാസ്ത്രം, അര്‍ഥചിന്ത തുടങ്ങിയ മേഖലകളില്‍ പ്രാതിശാഖ്യങ്ങളിലെ നിരീക്ഷണങ്ങള്‍ പ്രധാനങ്ങളാണ് – അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുര്‍ തുഞ്ചന്‍ സ്മാര മലയാള സര്‍വകലാശാലയും തൃശൂര്‍ ബ്രഹ്മസ്വംമഠം വേദ ഗവേഷണ കേന്ദ്രവും സംയുക്തമായി തിരൂര്‍ മലയാളസര്‍വകലാശാലയില്‍ നടത്തിയ വേദ ഗവേഷണ കേന്ദ്രത്തിന്റെ ഏര് ക്കര എന്‍ഡോവ്മെന്റ് പ്രഭാഷണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.വേണുഗോപാലപ്പണിക്കര്‍ . സര്‍വകലാശാലാ വൈസ് ചാന്സ്ലര് ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. വേദ ഗവേഷണ കേന്ദ്രം ചെയര്മാന് ഡോ.സി.എം. നീലകണ്ഠന് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മസ്വം മഠം ഭാരവാഹികളായ അഡ്വ.പി.പരമേശ്വരന് ,ഡോ.പി.എം.ദാമോദരന്‍, മുല്ലമംഗലം നാരായണന് , ഗവേഷണ വിദ്യാര്‍ഥി ഇന്ദുജ വിജയന് എന്നിവര്‍ പ്രസംഗിച്ചു. ശ്രീ മുല്ലമംഗലം നാരായണന്റെ വേദാലാപനവും ചര്‍ച്ചയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: