ന്യൂദല്‍ഹി: മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുവെന്നാരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോട്ടീസയച്ചു. 18 വയസ്സ് മാത്രം പ്രായമായ മകള്‍ സൊയ് ഷ് ഇറാനിയ്ക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാനും സ്മൃതി ഇറാനി പറഞ്ഞു.
സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുവെന്നും ഈ ബാറിന്റെ ലൈസന്‍സ് മരിച്ചുപോയ ഒരാളുടെ പേരിലാണെന്നുമായിരുന്നു ആരോപണം. ഗാന്ധി കുടുംബമാണ് ഈ വ്യാജ ആരോപണത്തിന്റെ പിന്നിലെന്നും സ്മൃതി ഇറാനി പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ശക്തമായി താന്‍ പ്രതികരിച്ചതിന് ഗാന്ധി കുടുംബം പക വീട്ടുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളായ പവന് ഖേര, ജയ് റാം രമേഷ്, നെറ്റ ഡി സൂസ എന്നിവര്‍ക്കെതിരായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുന്പൊരിയ്ക്കല് പെട്രോള്‍ വില ഉയര്‍ന്നതിന്റെ പേരില്‍ വിമാനത്തില്‍ വെച്ച് സ്മൃതി ഇറാനി അപമാനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവാണ് നെറ്റ ഡിസൂസ. അന്ന് സ്മൃതി ഇറാനി സംയമനം പാലിച്ചതിനാല്‍ വലിയ പ്രശ്നം ഉണ്ടായില്ല.
സ്മൃതി ഇറാനിയുടെ പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. “ഒരിയ്ക്കലും തന്റെ മകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല. ഗോവയില്‍ അവള് ഒരു ബാറോ മറ്റെന്തെങ്കിലും ബിസിനസ് സംരംഭമോ നടത്തുന്നില്ല. ഇതുവരെ അവള്‍ക്കെതിരെ എക്സൈസ് വകുപ്പ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. “- സ്മൃതി ഇറാനി പറഞ്ഞു.
“എന്റെ മകളുടെ കുറ്റം അവളുടെ അമ്മ സോണിയയും രാഹുലും 5000 കോടി രൂപ കൊള്ളയടിച്ച നാഷണല്‍ ഹെറാള്‍ഡ് കേസിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ്. രാഹുല്‍ ഗാന്ധിയ്ക്കെതിരെ 2014ലും 2019ലും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതാണ് അവളുടെ അണ്മ ചെയ്ത കുറ്റം”- സ്മൃതി ഇറാനി ആഞ്ഞടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: