പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ 12 പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതില്‍ ഫോട്ടോകള്‍ ലഭ്യമായ ഒമ്പത് പ്രതികള്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപത്തായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയാണ് കൊല നടത്തിയത്. 16ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേര്‍ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് പേര് കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.
കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളില്‍ ചിലര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. ശ്രീനിവാസന്റെ ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതികളെല്ലാം ഒളിവില്‍ പോവുകയായിരുന്നു. കേസിലെ മുഖ്യപ്രതികളെ കണ്ടെത്താന്‍ മൂന്ന് മാസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: