കൊൽക്കത്ത: അധ്യാപക റിക്രൂട്ട്മെന്റിന്റെ കൈക്കൂലിയായി വാങ്ങിയ 20 കോടി രൂപ ഇഡി കണ്ടെടുത്തത് ബംഗാളിലെ വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയുടെ അനുയായിടുെ വീട്ടില്‍. പാര്‍ത്ഥ ചാറ്റര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നിന്ന്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ തുക കണ്ടെടുത്തത്.
പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (എസ്എസ്സി), പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ അനധികൃത റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് കോടികൾ കണ്ടെത്തിയത്.
അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 20 കോടിയോളം രൂപ അധ്യാപക നിയമനത്തിന്റെ പേരില്‍ നടത്തിയ അഴിമതിയിൽ നിന്നുള്ള തുകയാണെന്നാണ് ഇഡി സംശയിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം എണ്ണിത്തിട്ടപ്പെടുത്തുകയാണെന്ന് ഇഡി അറിയിച്ചു. 20-ലധികം മൊബൈൽ ഫോണുകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: