തിരുവനന്തപുരം: വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്പെന്‍ഡ് ചെയ്ത പോലീസുകാരനെ ഐജി തിരിച്ചെടുത്തു. എസ്പി നവനീത് ശര്‍മയാണ് ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരിലായിരുന്നു നടപടി. എന്നാല്‍ മൂന്ന് മണിക്കൂറിനകം സസ്പെന്ഷന് റദ്ദാക്കി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തവിട്ടു.
നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. പോലീസുകാരനെ എസ്പിയുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു. നവനീത് ശര്‍മ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു എന്നത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് എസ് ഐയുടെ കയ്യില്‍ നിന്നും എഴുതി വാങ്ങിയതിന് ശേഷമായിരുന്നു എസ്പി ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്.
സംഭവം പോലീസ് സേനക്കുള്ളില്‍ തന്നെ ഇത് വലിയ വിവാദമായിരുന്നു. ഡിജിപിക്ക് മുന്നിലേക്ക് പരാതിയായി വിഷയം എത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഐജി അനൂപ് കുരുവിള സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഇന്ന് രാവിലെയാണ് ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: