തിരുവനന്തപുരം: സിപിഎമ്മിന്റെ തലസ്ഥാന നഗരിയിലെ ആയുധ നിര്‍മ്മാണ ശാലയായ ധനുവച്ചപുരം ഗവ: ഐടി ഐയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. ക്യാംപസിനുള്ളില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള വിവിധ മാരക ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതും നിര്‍മ്മിച്ചതും ആയിട്ടുള്ള ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും ആരും നടപടിയെടക്കാത്തതില് പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കൂട്ടുനിന്ന അധ്യാപകനും വിദ്യാര്‍ത്ഥി സംഘത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ആഭ്യന്തരവകുപ്പിന്റെ നയത്തിനെതിരെയാണ് യുവമോര്‍ച്ച പാറശ്ശാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിത്. ധനുവച്ചപുരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് നേതാക്കളെത്തി സംഘര്‍ഷത്തിന് അയവ് വരുത്തുകയായിരുന്നു.
വിദ്യാഭ്യാസത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍മ്മിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ള വിവിധ മാരക ആയുധങ്ങള്‍ എവിടെയാണെന്നോ, എന്തിനുവേണ്ടി നിര്‍മ്മിച്ചു എന്നോ ഉള്ള അന്വേഷണം ഉള്‍പ്പെടെയുള്ള ഒരു നടപടിയും സ്വീകരിക്കാതെ പോലീസ് കൂട്ടിലിട്ട തത്തേ കണക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എല്‍ അജേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ധനുവച്ചപുരം പാര്‍ക്ക് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് യുവമോര്‍ച്ച പാറശ്ശാല മണ്ഡലം പ്രസിഡന്റ് പെരുങ്കടവിള ഷിജു,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. പ്രദീപ്, ജില്ലാ കമ്മറ്റി അംഗം എസ്.വി ശ്രീജേഷ്, യുവമോര്‍ച്ച ജില്ലാ മീഡിയ കണ്‍വീനര്‍ രാമേശ്വരം ഹരി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ്, കോട്ടയ്ക്കല്‍ ശിവകല,മഞ്ജു അനി, ഓംകാര്‍ ബിജു, മണവാരി രതീഷ്, എന്നിവര്‍ നേതൃത്വം നല്കി. ആയുധ നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും വരെ പ്രതിഷേധം തുടുമെന്ന് യുവമോര്‍ച്ച നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: