കൊല്ലം: മാര്‍ത്തോമ്മാ കോളേജില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസില്‍ അഞ്ചുപേര്‍ക്ക് ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ അധ്യാപകന് പ്രിജി കുര്യന്, നിരീക്ഷകന് പെരങ്ങമ്മല കോളജിലെ ഡോ. ജെ. ഷംനാദ്, പരിശോധനാ ഡ്യൂട്ടിക്കു സ്വകാര്യ ഏജന്‍സി വഴിയെത്തിയ ജ്യോത്സ്ന ജ്യോതി, കോളജിലെ ശുചീകരണ ജീവനക്കാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവര്‍ക്കാണ് കടയ്ക്കല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം നല്‍കിയത്.
പ്രിജി കുര്യനെയും ഷംനാദിനെയും ഇന്നും മറ്റു മൂന്നുപേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. പരിശോധനാ ഡ്യൂട്ടിക്കെത്തിയ ഗീതു, ബീന എന്നിവരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡിഐജി ആര്. നിശാന്തിനിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: