തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീല്‍ രാജ്യവിരുദ്ധ നീക്കങ്ങള്‍ നടത്തിയതിന്റെ തെളിവുകളുമായി സ്വപ്ന സുരേഷ്. മന്ത്രിയായിരിക്കെ ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തുകളയച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലതവണ ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചത്. പത്രം നിരോധിച്ചാല്‍ തനിക്കും സര്‍ക്കാരിനും സിപിഎമ്മിനും ഗുണമുണ്ടാകും. കോവിഡ് കാലത്ത് യുഎഇ ഭരണാധികാരികളുടെ ശ്രദ്ധക്കുറവ് മൂലം നിരവധി മലയാളികള്‍ ഗള്‍ഫില്‍ മരിച്ചെന്ന് മാധ്യമം ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണകൂടത്തിന് അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി മാധ്യമത്തെ ഗള്‍ഫിള്‍ നിരോധിക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഇതിനായി കോണ്‍ലുല്‍ ജനറള്‍ വഴി യുഎഇ ഭരണാധികാരിക്ക് കത്തു നല്കി. ഇങ്ങനെ ഒരു സംസ്ഥാന മന്ത്രി മറ്റൊരു രാഷ്ട്രത്തലവന് കത്ത് നല്‍കുന്നത് വലിയ ചട്ടലംഘനമാണ്.
മാത്രമല്ല, കോണ്‍ലുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ജലീല്‍ നിരവധി തവണ ചര്‍ച്ച നടത്തി. നയതന്ത്ര ചാനല്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹായം ജലീല്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു. യുഎഇ ഭരണാധികാരികളുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ജലീല്‍ ഇടപെട്ടത്. ജലീലിന്റെ കത്തിന്റെ പകര്‍പ്പും വാട്ടസ്ആപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. കത്ത് കോണ്‍ലുല്‍ ജനറലിനു കൈമാറാന്‍ താന്‍ സഹായിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: