തിരുവനന്തപുരം: എബിവിപിയുടെ സെക്രട്ടേറിയറ്റിന് മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ ഉള്‍വസ്ത്രമഴിച്ചു പരിശോധിച്ച അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുക, പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എബിവിപി സംസ്ഥാന സമിതി അംഗം ഗ്രീഷ്മ, ജില്ലാ കമ്മിറ്റി അംഗം സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ പ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ ഉള്‍വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുകയാണ്.
മാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. എബിവിപിയുടെ മാര്‍ച്ചുകള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്തുവരുമെന്നും ഗോകുല്‍ പ്രസാദ് പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ശ്യാം മോഹന്‍, സംസ്ഥാന സമിതി അംഗം അനന്തു, ജില്ലാ സെക്രട്ടറി സ്റ്റെഫിന് സ്റ്റീഫന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിശങ്കര്‍, ആരോമല്‍ എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: