തിരുവനന്തപുരം: കാട്ടാക്കടയിൽ അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. അയൽവാസി തന്റെ സ്ഥലത്തേയ്ക്ക് കയറിയത് ചോദ്യം ചെയ്തത് തർക്കത്തിലായെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിന്റ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത് . റവന്യു വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദു, മകള്‍ അജിഷ്നക്കും നേരെ ഒഴിച്ചത്. അജിഷ്നയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: