കോഴിക്കോട്: നികുതി അടയ്ക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനെതിരെ കൂടി നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസിന് പിഴ ചുമത്തിക്കൊണ്ട് നോട്ടീസ്. പിഴ സഹിതം 37000 രൂപയാണ് അടയ്ക്കേണ്ടത്. പിഴ ചുമത്തിയ നടപടിയെ കുറിച്ച് ഇന്‍ഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായും മലപ്പുറം ആര്‍ടിഒ അറിയിച്ചു.
ഇന്‍ഡിഗയുടെ രണ്ട് വാഹനങ്ങള്‍ക്ക് മാത്രമാണ് നികുതി കുടിശികയുള്ളത്. അതില്‍ ഒന്ന് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ടാമത്തെ ബസ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയൂവെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ആറു മാസത്തെ നികുതി കുടിശികയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം മോട്ടര്‍ വാഹന വകുപ്പ് ഒരു ബസ് കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്.ടി.ഒ അധികൃതര്‍ അറിയിച്ചു. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: