കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ മത്സരത്തില്‍ നിന്ന് പിന്മാറി. ശ്രീലങ്ക പൊതുജനപെരമുന വിഘടിതവിഭാഗം (എസ്എല്‍പിപി) നേതാവ് ഡള്ളസ് അലഹ പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനാണ് പ്രേമദാസ നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്.
മത്സരരംഗത്തുള്ള ഇടക്കാല പ്രസിഡന്റ് റെനില്‍ വിക്രമസിംഗക്കെതിരെയുള്ള നീക്കങ്ങള്‍ ഒരുമിപ്പിക്കുന്നതിനും മത്സരം കടുപ്പിക്കുന്നതിനുമായാണ് പ്രേമദാസയുടെ പിന്മാറ്റമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രേമദാസയുടെ പ്രഖ്യാപനം. ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് തന്നെ രാജ്യത്തിന്റെ മഹത്തായ നന്മയ്ക്കു വേണ്ടിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതെന്നും പ്രേമദാസ പറഞ്ഞു. സഖ്യകക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളും ഡള്ളസ് അലഹ പെരുമായ്ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് വിമക്രമസിംഗെക്കാള് സ്വീകാര്യനാണ് മുന്‍ പത്രപ്രവര്‍ത്തകനും ഭരണപക്ഷത്തെ വിഘടിത ഗ്രൂപ്പിന്റെ നേതാവുമായ അലഹപെരുമ.
ആറു തവണ പ്രധാനമന്ത്രിയാവുകയും ഇപ്പോള്‍ ഇടക്കാല പ്രസിഡന്റുമായ വിക്രമസിംഗ രാജിവച്ച് പ്രസിഡന്റ് ഗോദഭയ രജപക്ഷെയ്ക്കൊപ്പമാണ് നില്‍ക്കുന്നത്. അതിനാല്‍ വിക്രമസിംഗയെ അംഗീകരിക്കില്ലായെന്ന നിലപാടിലാണ്പ്രക്ഷോഭകര്. മാര്‍ക്സിസ്റ്റ് ജനതാ വിമുക്തി പെരുമന (ജെവിപി) നേതാവ് അനുര കുമാര ദിസ്സനായകെയാണ് മറ്റൊരു സ്ഥാനാര്‍ഥി.
പ്രേമദാസയ്ക്കൊപ്പം 50 എംപിമാരാണുള്ളത്. 225 അംഗ പാര്‍ലമെന്റില്‍ ജയിക്കാന്‍ 113 എംപിമാരുടെ പിന്തുണവേണം. രണ്ടു വര്‍ഷത്തെ കാലവധി മാത്രമെ തെരഞ്ഞെടുക്കപ്പെടുന്ന ഇടക്കാല പ്രസിഡന്റിനുണ്ടാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: