സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള 14 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളിലും കൊല്ലം ആശ്രാമത്തുള്ള പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് സ്കൂളിലും ഒക്ടോബര്‍/ നവംബറിലാരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവങ്ങളടങ്ങിയ പ്രോസ്പെക്ടസും www.dhskerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഗവണ്മെന്റ് നേഴ്സിംഗ് സ്കൂളില്‍ തിരുവനന്തപുരം (ജനറല്‍ ഹോസ്പിറ്റലിന് സമീപം), കൊല്ലം, ആശ്രാമം ഇലന്തൂര്‍ (പത്തനംതിട്ട) മുട്ടം (ഇടുക്കി), ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മഞ്ചേരി (മലപ്പുറം), പനമരം (വയനാട്), കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണുള്ളത്. ആകെ 365 സീറ്റുകളുണ്ട്. ജില്ലാ തലത്തിലാണ് പ്രവേശനം. ഒരോജില്ലയ്ക്കും ലഭ്യമായ സീറ്റുകളില്‍ പ്രോസ്പെക്ടസിലുണ്ട്. 60 ശതമാനം സീറ്റുകളില്‍ മെരിറ്റടിസ്ഥാനത്തിലും 40 ശതമാനം സീറ്റുകളില്‍ സംവരണാടിസ്ഥാനത്തിലുമാണ് അഡ്മിഷന്. മൊത്തം സീറ്റുകളില്‍ 20 ശതമാനം ആണ്കുട്ടികള്ക്കുള്ളതാണ്.
പ്രവേശനയോഗ്യത: ഫിസിക്സ് കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ ഉള്‍പ്പടെ പഠിച്ച് പ്ലസ്ടു തത്തുല്യപരീക്ഷ 40 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പാസ്മാര്‍ക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ പ്ലസ്ടു പാസായവരെയും പരിഗണിക്കും. 2022 ഡിസംബര്‍ 31 ന് 17 വയസ്സില്‍ കുറയാനോ 27 വയസ്സില്‍ കൂടാനോ പാടില്ല. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കു പട്ടികജാതിയില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത വരുടെ സന്താനങ്ങള്‍ക്കും 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷ: നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 30 നകം അതത് ജില്ലയിലുള്ള നഴ്സിങ് സ്കൂളില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫീസായി പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ 75 രൂപയും മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 250 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കൊല്ലം ജില്ലയിലെ ആശ്രാമം സ്കൂളില്‍ അപേക്ഷിക്കുന്നവര്‍ സ്വന്തം ജില്ലയിലും അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് അടയ്ക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യാന്‍ മറക്കരുത്. വയസ്, സ്വന്തം ജില്ല തെളിയിക്കുന്നതിന് എസ്എസ്എല്സിയ്ക്കുള്ള യോഗ്യത തെളിയിക്കുന്നതിന് പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെയും ശരിപ്പകര്‍പ്പ് മതിയാകും.
സംവരണാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ സ്വന്തം ജാതിയും രക്ഷകര്‍ത്താവിന്റെ വരുമാനവും തെളിയിക്കുവാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാറില്‍/വില്ലേജ് ഓഫീസറില്‍നിന്ന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഹാജരാക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
സെലക്ഷന്: പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് പരമാവധി ലഭിക്കാവുന്ന 600 മാര്‍ക്കില്‍ എത്ര മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒന്നിലധികം പേര്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഇംഗ്ലീഷിന് കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് മുന്‍ഗണന.
സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍ അതതുകോഴ്സിന് സ്കൂളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഒരു കോപ്പി തിരുവനന്തപുരത്തുള്ള കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് കൂടി നല്‍കണം. ഇതിനുള്ള വ്യവസ്ഥകള്‍/മാര്‍ഗനിര്‍ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അദ്ധ്യക്ഷനായുള്ള സെലക്ഷന് കമ്മിറ്റിയിലാണ് അഡ്മിഷന് നടപടികള്‍ നിയന്ത്രിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേരളാ നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് 500 രൂപ മറ്റ് ഫീസുകള്‍ക്ക് പുറമെ ഈടാക്കുന്നതാണ്. കാഷന് ഡിപ്പോസിറ്റ്- 500 രൂപ നഴ്സിങ് സ്കൂളില്‍ പ്രവേശന സമയത്ത് അടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്ക്കെല്ലാം പ്രതിമാസം 700 രൂപ വീതവും 6 മാസത്തെ ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 2000 രൂപ വീതവും സ്റ്റൈപന്റ് ലഭിക്കും. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സ്കൂളില്‍ പ്രവേശനം; അപേക്ഷ ജൂലൈ 30 നകം
ആരോഗ്യവകുപ്പിന് കീഴില്‍ തൈക്കാട് (തിരുവനന്തപുരം)തലയോലപ്പറമ്പ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സ്കൂളുകളില്‍ (ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്ററുകള്‍) ഇക്കൊല്ലത്തെ ഓക്സിലിയറി നഴ്സിങ് ആന്‍ഡ് മിഡ്വൈഫ്സ് കോഴ്സ് പരിശീലനത്തിന് ജൂലൈ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.dhskerala.gov.in ല്‍ ലഭ്യമാണ്. പ്രായപരിധി 17-30 വയസ്സ്. സംവരണവിഭാഗങ്ങള്ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 200 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപ. ഫീസ് രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.
നാല് ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്ററുകളിലായി ആകെ 130 സീറ്റുകളുണ്ട്. ആശാ വര്‍ക്കേഴ്സിന് 2 സീറ്റുകളും പാരാമിലിറ്ററി/എക്സ് പാത മിലിട്ടറി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: