ന്യൂദല്‍ഹി: കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിലപാട്. സംഭവത്തില്‍ പോലീസ് നേരത്തെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം ഊരിച്ച സംഭവത്തിലെ പ്രതിയെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥിനിയുടെ സഹായം തേടാനാണ് പോലീസ് തീരുമാനം.
അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ എത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: