ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന അധ്യക്ഷനായി പി.കെ സുരേഷിനെയും പൊതുകാര്യദര്‍ശിയായി ഇന്ദുശേഖരനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എൻ വേണുഗോപാൽ(മാർഗ്ഗദർശി), ബാബു പണിക്കര്‍(രക്ഷാധികാരി), കെ.വി രാമചന്ദ്രന്, വരത്ര ശ്രീകുമാര്‍(സഹ രക്ഷാധികാരിമാര്‍), സുനിത സതീശന്, വി.ജെ ഉണ്ണികൃഷ്ണന്, മോഹന്‍ കുമാര്‍(ഉപാധ്യക്ഷര്‍), ബിനോയ് ബി. ശ്രീധരന്(സംഘടനാ കാര്യദര്‍ശി), പി.വി ഹരികുമാര്‍, രാജീവ്(കാര്യദര്‍ശിമാര്‍), സുരേഷ് പ്രഭാകര്‍(ഖജാന്‍ജി), രാധാകൃഷ്ണന് പി.ടി(സഹഖജാന്‍ജി), ബിജി മനോജ്(ഭഗിനി പ്രമുഖ്), തങ്കമണി ജി കൃഷ്ണന്(സഹഭഗിനി പ്രമുഖ്), ഡോ. വിജയലക്ഷ്മി, കെ.പി ബാലചന്ദ്രന്, സുഭാഷ് ഭാസ്ക്കര്‍, വിജയകുമാര്‍, എം.ഡി രാധാകൃഷ്ണന് യു.ടി പ്രകാശ്, അമ്പിളി സതീഷ്, ഗോപകുമാര്‍(സംസ്ഥാന സമിതിയംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
യുവതലമുറയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്കാന്, കാലാവസ്ഥയ്ക്കും സംസ്ക്കാരത്തിനും അനുയോജ്യമല്ലാത്ത വിദേശ മാംസാധിഷ്ഠിത വിഭവങ്ങള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ദല്‍ഹി, ഹരിയാന സര്‍ക്കാരുകളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുട്ടികളുടെ ഭക്ഷണത്തില്‍ അനാരോഗ്യകരമായ രാസപദാര്‍ത്ഥങ്ങളും കൃത്രിമ വസ്തുക്കളും ചേര്‍ക്കുന്നതിനെതിരെ ബാലനീതി സംരക്ഷം നിയമ പ്രകാരം ശിക്ഷ കര്‍ശനമാക്കണം, ബാലഭക്ഷ്യനയം രൂപീകരിക്കണം എന്നീ ആവശ്യങ്ങളും പ്രമേയ രൂപത്തില്‍ പാസാക്കി. കേന്ദ്രഷിപ്പിംഗ്, തുറമുഖ, ടൂറിസം സഹമന്ത്രി ശ്രീപാദ് നായിക്കാണ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ ദീപക് പാഠക്്, ഐഐഎംസി ഡയറക്ടര്‍ ജനറല്‍ പ്രൊഫ. സഞ്ജയ് ദ്വിവേദി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: