കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോഡ് ചായ്യോത്താണ് സംഭവം. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന് അരുള്‍ വിമല്‍ (15) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ശ്വാസതടസ്സത്തെ തുടര്‍ന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്. പിതാവ് അമല്ജോസും രണ്ട് വര്‍ഷം മുന്‍പു ഹൃദയാഘാതത്തെത്തുടര്‍ന്ന് സര്‍വീസിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംസ്കാരം ചെറുപുഴ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും. സഹോദരി: അനന്യ വിമല്‍ (പ്ലസ്ടു വിദ്യാര്‍ഥിനി, ജിഎച്ച്എസ്എസ്, ചായ്യോത്ത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: