തിരുവനന്തപുരം: സിംഹം വാപൊളിച്ചന്ന് പറഞ്ഞ് നാവ് നീട്ടിയ കേരളത്തിലെ സാംസ്കാരിക നായകര്‍ വനിത സിനിമ സംവിധായിക കുഞ്ഞില മസില മണിയെ ഭരണകൂട ഭീകരത വലിച്ചിഴച്ചപ്പോള്‍ പ്രതികരിച്ചില്ലെന്ന് അഡ്വ ബി. ഗോപാലകൃഷ്ണന് പറഞ്ഞു. രാഷ്ട്രീയ രക്തസാക്ഷിയുടെ വിധവ കെ.കെ.രമയെ നിയമസഭയില്‍ അപമാനിച്ചപ്പോഴും വായ പൂട്ടി കണ്ണടച്ച് അടിമ ചങ്ങലയില്‍ തൂങ്ങി മുദ്രാവാക്യം വിറോടെ വിളിക്കുന്ന വിപ്ളവ നായകരുടെ ദുരവസ്ഥ കേരളത്തിന് ശാപമാകുന്നുവെന്നും അദേഹം വിമര്‍ശിച്ചു.
ഒന്നുകില്‍ നിങ്ങള്‍ അടിമത്തത്തിന്റെ ഇടത് പക്ഷ പൂട്ട് പൊളിച്ച് സ്വത്വം വെളിപ്പെടുത്തുക. അല്ലെങ്കില്‍ കേരളത്തിലെ ഭരണകൂട ഭീകരതക്കെതിരെ അനീതിക്കെതിരെ പ്രതികരിക്കുക. അതുംഅല്ലെങ്കില്‍ ഞങ്ങള്‍ ഉദരരക്ഷാര്‍ത്ഥം ഭരണകൂട അടിമകളാണന്ന് വിലപിക്കുകയെങ്കിലും ചെയ്യുക. രണ്ടിനും കഴിയാത്തവര്‍ക്കുള്ള അടിമ മുദ്രയായി കേരളശ്രീയും കേരള ഭൂഷണം കിട്ടും എന്ന വികാര അനുഭൂതിയാണങ്കില് നിങ്ങളോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
വാസ്തവത്തില്‍ നിങ്ങള്‍ കേരളത്തില്‍ നടത്തുന്നത് സാംസ്കാരിക കൊലപാതങ്ങള്‍ക്ക് പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ സ്വയം സാംസ്കാരിക അധമന്മാരായി മാറുമ്പോള്‍ ദൈവത്തിന്റെ നാടായ കേരളം പിശാചിന്റെ നാടാണന്ന് കൃത്യമായി രേഖപ്പെടുത്തുകയാണ്. ഉത്തര ഇന്ത്യയിലേക്ക് നോക്കി നാവ് നീട്ടി വാപൊളിക്കുന്ന ജന്മങ്ങളായി നിങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷ സാംസ്കാരിക നായകരും മാറണം എന്നതാണ് ഇടത് പക്ഷ ഭരണത്തിന്റെ സാംസ്കാരിക നിലപാടെങ്കില്‍ മാനിഷാദ എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദേഹം വിമര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: