കോഴിക്കോട്: കോഴിക്കോട് വനിതാ ചലച്ചിത്രോത്സവ വേദിയില്‍ കെ.കെ. രമയെ അനുകൂലിച്ചും തന്റെ സിനിമ മേളയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചും കുത്തിയിരുന്ന് പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണി അറസ്റ്റില്‍.
വേദിയില്‍ കുത്തിയിരുന്ന കുഞ്ഞില മസിലാമണിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ കുഞ്ഞില കെ.കെ. രമയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ചന്ദ്രശേഖരനെ പിണറായി കൊന്നു എന്നും സിപിഎം ചന്ദ്രശേഖരനെ കൊന്നു എന്നും മസിലാമണി ഉറക്കെ വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു.
തന്റെ ചിത്രം മേളയില്‍ ഉള്പ്പെടുത്തിയില്ലെന്നതില് പ്രതിഷേധിച്ചായിരുന്നു കുഞ്ഞില മസിലാമണിയുടെ പ്രതിഷേധം ആരംഭിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റേഴ്സ് എന്ന സിനിമയിലെ അസംഘടിത എന്ന സിനിമയുടെ സംവിധായികയാണ് കുഞ്ഞില മസിലാമണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: