അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് നരേന്ദ്രമോദിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതെന്ന് 2002ലെ ഗുജറാത്ത് കലാപക്കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയെ അറിയിച്ചു. ടീസ്റ്റ് സര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്ത് നല്തിയ സത്യവാങ്മൂലത്തിലാണ് ഈ വിവിരങ്ങള്‍ ഉള്ളത്.
മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്, മുന്‍ ഡിജിപി ആര്.ബി.ശ്രീകുമാര്‍, ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദ് എന്നിവര്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാരിനെയും മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും കലാപക്കേസില്‍ കള്ളക്കേസില്‍ കുടുക്കുന്നതായി ഗൂഢാലോചന നടത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലില്‍ നിന്ന് രണ്ടു തവണയായി ടീസ്റ്റ് 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. എസ്ഐടി കോടതിയില്‍ ഹാജരാക്കിയ സാക്ഷികളിലൊരാള്‍ പണം ‘ആക്ടിവിസ്റ്റി’ന് കൈമാറിയതായി സമ്മതിച്ചിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ട് ദിവസത്തിന് ശേഷം, അഹമ്മദാബാദിലെ ഷാഹിബാഗിലെ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് പട്ടേലില്‍ നിന്ന് 25 ലക്ഷം രൂപ കൂടുതല്‍ ലഭിച്ചു. കലാപവുമായി ബന്ധപ്പെട്ട ദുരിതാശ്വാസത്തിനാണ് തുകയെന്നായിരുന്നു ടീസ്റ്റയുടെ ന്യായം. എന്നാല്‍, ഈ തുകയൊന്നും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടില്ല. കലാപം നടന്ന് നാല് മാസത്തിന് ശേഷം ന്യൂദല്‍ഹിയിലെ വസതിയില്‍ വെച്ച് സഞ്ജീവ് ഭട്ടിനൊപ്പം അഹമ്മദ് പട്ടേലിനെ ടീസ്റ്റ സെതല്‍വാദ് കണ്ടതിന് തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
നരേന്ദ്ര മോദിയെ ഗൂഢാലോചന നടത്തി പ്രതിക്കൂട്ടിലാക്കിയതിന് പത്മശ്രീയും രാജ്യസഭാ സീറ്റും കോണ്‍ഗ്രസ് വാഗ്ദാനം ചെയതിരുന്നു. ഇതിന്റെ ഭാഗമായാണ് 2007ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ടീസ്റ്റ സെതല്‍വാദിനെ പത്മശ്രീ നല്കി ആദരിച്ചത്. ജാവേദ് അക്തര്‍, ഷബാന ആസ്മി തുടങ്ങിയവര്‍ക്ക് തന്നേക്കാള്‍ മുന്‍ഗണന നല്കി രാജ്യസഭ സീറ്റ് നല്‍കിയതില്‍ ടീസ്റ്റ അസ്വസ്ഥയായിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ തനിക്കാണ് പരിഗണന നല്കേണ്ടതെന്നു ടീസ്റ്റ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: