തിരുവനന്തപുരം: എകെജി സെന്ററില്‍ പടക്കം എറിഞ്ഞയാളെ കണ്ടെത്താന്‍ പുതിയ വഴികളുമായി കേരള പോലീസ്. ജില്ലയിലെ പടക്കനിര്‍മാണക്കാരുടെയും കച്ചവടക്കാരുടെയും വിവരം ശേഖരിച്ചു തുടങ്ങി. അക്രമി എത്തിയതായി കരുതുന്ന ഡിയോ സ്കൂട്ടര്‍ കണ്ടെത്താനായി ഇത്തരം സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നവരുടെ വിവരം നേരത്തെ ശേഖരിച്ചിരുന്നു. ഈ രീതിയില്‍ പടക്ക നിര്‍മാതാക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും വിവരം ശേഖരിക്കുകയാണ്.
ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെയാണ് പ്രധാനമായും വിളിച്ചുവരുത്തിയത്. ഇവര്‍ക്കൊപ്പം ആരൊക്കെയാണ് ജോലിചെയ്തത്, അവരുടെ ഫോണ്‍നമ്പരുകള്‍, ഇവരില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ അറിയാവുന്നവര്‍ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്. കച്ചവടം നടത്തിയിരുന്ന സമയത്തെ ലൈസന്‍സും ഹാജരാക്കണം.
നേരത്തെ ജില്ലയിലെ ഡിയോ സ്കൂട്ടര്‍ ഉടമകളെ മുഴുവന്‍ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പടക്കകാരെ തപ്പി പോലീസ് ഇറങ്ങുന്നത്. എകെജി സെന്ററിനുനേരെ ആക്രമണം നടന്നിട്ട് ആഴ്ചകള്‍ ആയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനോ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. ഇതില്‍ പോലീസും സര്‍ക്കാരും കടുത്ത പ്രതിരോധത്തിലാണ്. ഉഗ്ര ശബ്ദത്തോട് കൂടി ബോംബാണ് പെട്ടിയതെന്ന് സിപിഎം നേതാക്കള്‍ തുടക്കത്തില്‍ പറഞ്ഞതെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ ചെറിയ പടക്കംപോലുള്ള വസ്തുവാണ് പൊട്ടിയതെന്ന് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: