തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അധികാരപ്പകയുടെ ഇരയായിരുന്നു വിഖ്യാത ശാസ്ത്രജ്ഞന് നമ്പി നാരായണനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. നമ്പി നാരായണന്റെ ജീവിതകഥ ആസ്പദമാക്കി ആര്. മാധവന് സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി എഫക്റ്റി’ന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി കഠിനാധ്വാനിയായി പ്രവര്‍ത്തിച്ച നമ്പി നാരായണനെ രാജ്യദ്രോഹിയാക്കിയത് കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ്. എല്‍ഡിഎഫ് സര്‍ക്കാരും നോക്കുക്കുത്തിയായതിനപ്പുറം കേസിലിടപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ധീരവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ ചലച്ചിത്ര ആവിഷ്കാരമാണ് ‘റോക്കട്രി ദ നമ്പി എഫക്റ്റ്’ എന്നും മന്ത്രി വിലയിരുത്തി. കൃത്യമായ ഗൃഹപാഠം ചെയ്ത്, നമ്പി നാരായണന്റെ സമാനതകളില്ലാത്ത ജീവിതം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച അണിയറ പ്രവര്‍ത്തകരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്ത് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വച്ചായിരുന്നു സിനിമയുടെ പ്രത്യേക പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: