കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരവീഴ്ച വരുത്തിയ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതും പകരം സംവിധാനം ഏര്‍പ്പെടുത്താത്തതും കാരണം പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ തൊഴിലുറപ്പ് കരാര്ജീവനക്കാരായ ഓവര്‍സിയര്‍ അഞ്ജു, സുമ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കു പകരം നിയമനം നടത്തിയിട്ടില്ല. കരീപ്ര പഞ്ചായത്തില്‍ വര്‍ഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടും കെടുകാര്യസ്ഥതയുമാണെന്ന് ആരോപണമുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ പദ്ധതികളില്‍ അപേക്ഷ നല്കി വര്‍ഷങ്ങളായാലും എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണമാരംഭിക്കാനുള്ള നടപടിയുണ്ടാകുന്നില്ല.
വിവിധ ക്ഷേമപദ്ധതികള്‍ക്കായി അപേക്ഷകള്‍ നല്‍കിയിട്ടും നടപടിയില്ല. സമീപ പഞ്ചായത്തുകളില്‍ റോഡുകളും മറ്റും പൂര്‍ത്തിയാക്കിയതോടെ കരിപ്ര ഗ്രാമപ്പഞ്ചായത്തില്‍ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നു. സാങ്കേതികാനുമതി ലഭിക്കാത്ത ആറ് റോഡുകള്‍ക്കായി ടെന്‍ഡര്‍ സ്വീ കരിച്ച് കരാറുകാരെക്കൊണ്ട് ഇഎംഡി അടപ്പിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ഉദ്യോഗ സ്ഥരെ സമീപിച്ചപ്പോഴാണ് റോഡുകള്‍ക്ക് അനുമതി ലഭിക്കാത്ത വിവരം കരാറുകാര്‍ അറിയുന്നത്. തുടര്‍ന്നാണ് അന്വേഷണം നടത്തി രണ്ടുജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.
ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരുടെ വീഴ്ച പുറത്തുവന്നത്. ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ വാങ്ങുമെങ്കിലും തുടര്‍നടപടികള്‍ എടുത്തിരുന്നില്ല. നിര്‍ധനകുടുംബങ്ങള്‍ ലഭി ക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി പഞ്ചായത്തിന്റെ സഹായത്തിന് എത്തുമ്പോള്‍ അപേക്ഷ പോലും കാണാനില്ലാത്ത അവസ്ഥയായിരുന്നു. ഏതാനും മാസങ്ങളായി കിണര്‍, റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കാലിത്തൊഴുത്ത്, കോഴി ഷെഡ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളൊന്നും പഞ്ചായത്തില്‍ നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: