മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരെ ആരോപണവുമായി ആക്ടിവിസറ്റ് ബിന്ദു അമ്മിണി.തന്നെ പതിനെട്ടാമത്തെ വയസ്സില്‍ കളളകേസില്‍ കുടുക്കിയ മഹതിയാണ് ശ്രീലേഖ എന്നും തികഞ്ഞ സ്ത്രീവിരുദ്ധയാണ് ശ്രീലേഖയെന്നും ബിന്ദു അമ്മിണി പറഞ്ഞു.ഇവര്‍ ദിലീപിന് വേണ്ടി നടത്തുന്ന ഇടപെടല്‍ യാദൃശ്ചികമെന്നു കുരുതുന്നില്ലെന്നും ബിന്ദു അമ്മിണി പോസ്റ്റില്‍ പറയുന്നു.
ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ പതിനെട്ടാമത്തെ വയസില്‍ എന്നെ അയല്‍വാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കളളകേസില്‍ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീവിരുദ്ധ.ദിലീപിന് വേണ്ടി ഇവര്‍ നടത്തുന്ന ഇടപെടല്‍ യാദൃശ്ചികമെന്നു കരുതുന്നില്ല.കേസിന്റെ അന്വേഷണഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ നടത്തിയിരിക്കുന്നത് തീര്‍ത്തും നീതിക്ക് നിരക്കാത്തതാണ്, നിയമ വിരുദ്ധം ആണ്.
സര്‍വീസില്‍ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാം എന്ന് കരുതുന്നു എങ്കില്‍ പെന്ഷന് ആനൂകൂല്യങ്ങള്‍ തിരികെ നല്കി ക്രിമിനലുകളുടെ കൈയില്‍ നിന്നും ശമ്പളം വാങ്ങുക.മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: