കൊച്ചി: സൃഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.തോപ്പുംപടി പളളിച്ചാല്‍ സ്വദേശിയും സിറില്‍ ഡിക്രൂസിന്റെ മകനുമായ ക്രിസ്റ്റഫര്‍ ക്രൂസാണ്(24) ആത്മഹത്യ ചെയ്തത്.ആലുവ സ്വദേശി സച്ചിനാണ് പരിക്കേറ്റ് ആശുപ്ത്രിയില്‍ കഴിയുന്നത്. സച്ചിന്റെ കഴുത്തിനാണ് കുത്തേറ്റത്.സച്ചിന് മരിച്ചു എന്ന് വിചാരിച്ചായിരിക്കാം ക്രിസ്റ്റഫര്‍ ആത്മഹത്യ ചെയ്തത്.എന്നാല്‍ ക്രിസ്റ്റഫര്‍ എന്തിന് ഇത് ചെയ്തു എന്ന് അറിയില്ല എന്ന് അച്ഛന് സിറില്‍ ഡിക്രൂസ് പറയുന്നു.ക്രിസ്റ്റഫറും സച്ചിനും അടുത്ത സുഹൃത്തുക്കളാണ്.ഇവര്‍ എഞ്ചിനീയറിങ്ങിന് ഒന്നിച്ച് പഠിച്ചവരാണ്.സച്ചിനെ ക്രിസ്റ്റഫറിന്റെ ബന്ധുക്കള്‍ക്കും നല്ല പരിചയമാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്.മാര്‍ക്കറ്റിന് സമീപത്തെ പെറ്റ് ഷോപ്പിന് മുന്നില്‍ കിടന്ന പോസ്റ്റില്‍ ക്രിസ്റ്റഫര്‍ വന്ന് ഇരിക്കുകയും, പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തും, കൈയ്യു മുറിക്കുകയായിരുന്നു.രക്തം വാര്‍ന്ന് കുഴഞ്ഞ് വീണപ്പോഴാണ് അടുത്തുളള കടക്കാര് പോലും ഇത് കാണുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ക്രിസ്റ്റഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവ് സ്വയം കഴുത്ത്അറുക്കന്നത് വ്യക്തമാണ്. പരിശോധനയ്ക്കായി പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചു.
മരിച്ചത് തോപ്പും പടി സ്വദേശിയാണെന്ന് മനസിലായതോടെ നോര്‍ത്ത് പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചു.തുടര്‍ന്ന് ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞു.മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ് ക്രിസ്റ്റഫര്‍.അടുത്തിടെ ജോലിയും ലഭിച്ചിരുന്നു.ഇയാള്‍ക്ക് വിഷാദരോഗമോ, മറ്റ് മാനസിക പ്രശ്നങ്ങളോ ഇല്ല.ക്രിസ്റ്റഫറിന്റെ അമ്മ: മാരി ഡിക്രൂസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: