കൊച്ചി : മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. ദീലിപിന് ഒരു വര്‍ഷം മുമ്പ് അയച്ച വാട്സ്ആപ്പ് ചാറ്റുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മൊഴിയെടുക്കാതെ മുന്നോട്ട് പോയാല്‍ തുടര്‍ വിസ്താരങ്ങളില്‍ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കാന്‍ സാധ്യയുണ്ടെന്ന നിരീക്ഷണത്തിലാണ് നടപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ അേേന്വഷണ സംഘം നിയമോപദേശം തേടുകയും അത് ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭിച്ചശേഷം തുടര്‍ നടപടി കൈക്കൊള്ളും. ദിലീപിനെ അനുകൂലിച്ചുകൊണ്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ള ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താതിരുന്നാല്‍ അത് തുടര്‍ അന്വേഷണത്തിന് ചിലപ്പോള്‍ തിരിച്ചടിയായേക്കാം.
2021 മേയ് 23 ന് ആര്. ശ്രീലേഖ ദിലീപിനയച്ച സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോള്‍ കാണണമെന്നും ഇവര്‍ ചാറ്റില്‍ ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലേഖയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ദിലീപും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഈ വാട്സ്ആപ്പ് ചാറ്റുകളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ വിവാദ യൂട്യൂബ് വീഡിയോയുടെ പേരില്‍ ആര്.ശ്രീലേഖ ഐപിഎസിനെതിരെ പോലീസിന് പരാതി നല്കി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രൊഫ: കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരെ തൃശൂര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: