ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യ നിയന്തണമില്ലാതെ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണത്തിന് ബില്‍ കൊണ്ടുവരണമെന്ന് സ്വാമി ചക്രപാണി. അഖില ഭാരത ഹിന്ദു മഹാസഭ-സന്ത് മഹാസഭ ദേശീയാധ്യക്ഷനാണ് സ്വാമി.
“ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ ഇന്ത്യ ചൈനയെ ജനസംഖ്യയുടെ കാര്യത്തില്പിന്നിലാക്കും.”- ചക്രപാണിസ്വാമി പറയുന്നു.
“ജനസംഖ്യ നിയന്ത്രിക്കുന്ന ബില്‍ അനിവാര്യമാണ്. ജാതിയും മതവും നോക്കാതെ ജനസംഖ്യ നിയന്ത്രിക്കണം. രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. “- ചക്രപാണിസ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: