കോഴിക്കോട്: എളമരം കരീം എംപിയ്ക്ക് പിന്നാലെ കെ.കെ രമയെ അധിക്ഷേപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. സിപിഎം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലമാണ് കെ.കെ രമയ്ക്ക് കിട്ടിയ എംഎല്‍എ സ്ഥാനമെന്നും പി മോഹനന് പറഞ്ഞു. എല്ലാ കാലത്തും കോണ്‍ഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ സിപിഎമ്മിനെ ശിഥിലമാക്കാനാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ഒറ്റുകാരായി നിന്നുകൊടുത്തതിന്റെ പ്രതിഫലമായാണ് രമയുടെ എംഎല്‍എ സ്ഥാനം.
കരീമിനെ പിന്തുണച്ചുകൊണ്ടാണ് പി മോഹനനും രംഗത്തുവന്നിരിക്കുന്നത്. കരാര്‍ തൊഴിലാളിയായ കരിം എങ്ങിനെ ഇവിടെയെത്തിയെന്നും കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നും നേരത്തെ കെ.കെ. രമ എംഎല്‍എ പറഞ്ഞിരുന്നു. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും രമ പറഞ്ഞു. കഴിഞ്ഞ യാഴ്ച വടകര ഒഞ്ചിയത്ത് സിപിഎം സംഘടിപ്പിച്ച സി.എച്ച്. അശോകന് അനുസ്മരണ ചടങ്ങില്‍ കെ.കെ. രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റുകോടുത്തതിനുള്ള പാരിതോഷികമാണെന്ന് എളമരം കരീം പ്രസംഗിച്ചിരുന്നു.
രക്തസാക്ഷികളെയും പതാകകളെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണി പുത്തരിയല്ലെന്നും അവസാന ശ്വാസം വരെയും പോരാടുമന്നും രമ പറഞ്ഞു. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. കച്ചവട രാഷ്ട്രീയില്ലാതെ എംഎല്‍എ ആകാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: