തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുടുക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇപ്പോഴത്തെ തുറന്ന് പറച്ചിലിന് പിന്നില്‍ ആരുടെയോ പ്രലോഭനമാണ്. ഇതുവരെ ശ്രീലേഖ എവിടെ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
വിരമിച്ച് ഇതുവരെ എവിടെ ആയിരുന്നു. എന്തുകൊണ്ട് മാധ്യമങ്ങളെ കാണാനോ മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കുവാനോ തയാറായില്ല. യൂട്യൂബ് ചാനലിന് റേറ്റിങ് കൂട്ടാനുള്ള വെളിപ്പെടുത്തലാണ്. ഇരയെ കാണാനുള്ള സന്മനസ് ശ്രീലേഖക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നില്‍ ശ്രീലേഖ ഒറ്റക്കല്ല, വലിയൊരു സംഘം തന്നെയുണ്ട്. ആരുടെയെങ്കിലും പ്രലോഭനം വെച്ച് അസ്ഥാനത്ത് കയറിയല്ല ഇത്തരം കാര്യങ്ങള്‍ പറയേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപ് വിഷയത്തില്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്‍. ശ്രീലേഖ പ്രതികരണം നടത്തിയത്. ഇതു വലിയ വിവാദമായിരുന്നു. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര്‍. ശ്രീലേഖ.
ദിലീപിനെതിരേ തെളിവു കിട്ടാത്തതുകൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് മുന്‍ ഡി.ജി.പി. പറയുന്നു. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയില്‍ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാമേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: