ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരം കമ്രാന്‍ അക്മലിന്റെ വീട്ടില്‍ നിന്നും ആടിനെ മോഷ്ടിച്ചതായി പരാതി. ബലിയറുക്കാനായി അക്മല്‍ വാങ്ങിയ 90,000 രൂപ വിലമതിക്കുന്ന മുന്തിയ ഇനം ആടുകളാണ് മോഷണം പോയത്. അക്മലിന്റെ ലാഹോറിലുള്ള വസതിയിലാണ് മോഷണം നടന്നത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് ആട് മോഷണം പോയത്. വീടിന്റെ പുറത്ത് കെട്ടിയിരുന്ന ആടിനെ സൂക്ഷിക്കാന്‍ ജോലിക്കാരനേയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാളുടെയും കണ്ണുവെട്ടിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കമ്രാന്‍ അക്മലിന്റെ പിതാവ് മൊഹമ്മദ് അക്മലാണ് മോഷണ വിവരം പുറത്തുവിട്ടത്.
ആട് മോഷണക്കേസാണെങ്കിലും വലിയ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബലി കര്‍മ്മത്തെ പുണ്യമായി കാണുന്ന മാധ്യമങ്ങളും വാര്‍ത്ത ഗൗരവകരമായ സംഭവമായി അവതരിപ്പിച്ചു.
പതിനഞ്ച് വര്‍ഷത്തോളം പാക് ടീമിന്റെ വിക്കറ്റ് കാപ്പറായി തിളങ്ങിയ താരമാണ് കമ്രാന്‍. വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്ന് കമ്രാന്‍ വളരെകാലം വിലക്ക് നേരിട്ടിരുന്നു. മുന്‍ പക് ഓപ്പണര്‍ ഉമര്‍ അക്മല്‍ സഹോദരനാണ്. നിലവിലെ പാക്ക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ബന്ധുകൂടിയാണ് കമ്രാന്‍ അക്മല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: