ലണ്ടന്‍: ഒടുവില്‍ ചരിത്രത്തിന്റെ വൈരുദ്ധ്യം ബ്രിട്ടനില്‍ അരങ്ങേറുമോ? ഒരു നൂറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച് ബ്രിട്ടീഷുകാരെ 2022ല്‍ ഭരിയ്ക്കാന്‍ ഇന്ത്യക്കാരനായ പ്രധാനമന്ത്രിയെത്തുമോ? ഇപ്പോഴത്തെ വിലയിരുത്തല്‍ പ്രകാരം ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും വിരമിച്ച ബോറിസ് ജോണ്സണ് പകരം പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന് ഋഷി സുനകിനാണ് കൂടുതല്‍ സാധ്യത.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രൊട്ടോകോളുകളും ലംഘിച്ച് രഹസ്യമായി മദ്യസത്കാരങ്ങള്‍ നടത്തിയതും ഡപ്യൂട്ടി ചീഫ് വിപ്പായ ക്രിസ് പിഞ്ചറിനെതിരായ ലൈംഗികാരോപണങ്ങളെ ബോറിസ് ജോണ്സണ് ന്യായീകരിച്ചതുമാണ്. ഇതോടെ ബോറിസ് ജോണ്‍സന്റെ സത്യസന്ധത നഷ്ടമായി. ഇക്കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ന് ഏറ്റവും വിലമതിക്കുന്നത് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനകിനെയാണ്.
ലളിത ജീവിതം, ആഡംബരപ്രിയതയോടുള്ള വിമുഖത, സത്യസന്ധത ഇതെല്ലാമാണ് ഋഷി സുനകിന്റെ മുഖമുദ്രകള്‍.ഋഷി സുനകും പാകിസ്ഥാന്‍കാരനായ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജിവെച്ചതോടെയാണ് 50ഓളം എംപിമാര്‍ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. ഇതോടെയാണ് ബോറിസ് ജോണ്സണ് രാജിവെയ്ക്കേണ്ടി വന്നത്. കോവിഡ് മഹാമാരിക്കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ഒരു രക്ഷാപാക്കേജ് അവതരിപ്പിച്ച സുനകിന്റെ നടപടി ഏറെ പ്രശംസ നേടിയിരുന്നു.
നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപക ചെയര്മാന് എന്‍.ആര്.നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണു ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കള്‍.
ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര് നാരായണമൂര്‍ത്തിയുടെ മരുമകന് എന്ന നിലയില്‍ മാത്രമല്ല യഥാര്‍ത്ഥത്തില്‍ അതിനുമപ്പുറം പ്രശസ്തനാണ് ഋഷി. ബ്രീട്ടീഷ് പാര്‍വലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കിംഗ് വിദഗ്ധനും ബാങ്കറായി പ്രവര്‍ത്തിച്ച പരിചയമുള്ള വ്യക്തികൂടിയാണ്. 41 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്.
പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്സ്ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: