മാറനല്ലൂര്‍: മാറനല്ലൂരില്‍ ബിജെപി ഫ്ളക്സ് ബോര്‍ഡുകള്‍ വീണ്ടുംനശിപ്പിച്ച് ഡിവൈഎഫ്ഐ. ബിജെപി ദേശീയസമിതി അംഗം ജി. കൃഷ്ണകുമാര്‍ പങ്കെടുക്കുന്ന അനുമോദന സദസും രാഷ്ട്രീയ വിശദീകരണ യോഗവുമായി ബന്ധപ്പെട്ട് വെളിംകോട് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫല്ക്സ് ബോര്‍ഡാണ് കഴിഞ്ഞരാത്രി ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ചത്.
ഒരാഴ്ച്ച മുമ്പാണ് പഞ്ചായത്തിലാകമാനം ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡുകളും കൊടിമരങ്ങളും സിപിഎം, സിപിഐ, ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി മാറനല്ലൂര്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണയും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. എന്നാല്‍ കാട്ടാക്കട ഡിവൈഎസ്പിയും മാറനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ഇടപെട്ട് നടത്തിയ സമാധാനശ്രമങ്ങള്‍ സ്വാഗതം ചെയ്ത് ബിജെപി സമരം അവസാനിപ്പിച്ചു.
ഇപ്പോള്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം അട്ടിമറിച്ച് അക്രമം അഴിച്ചുവിടാനാണ് ഡിവൈഎഫ്ഐ ശ്രമമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ ബിജെപി കാട്ടാക്കട മണ്ഡലം കമ്മറ്റിഅംഗം രതീഷിന്റെയും ഊരൂട്ടമ്പലം ഏര്യാ കമ്മറ്റി പ്രസിഡന്റ് അജികുമാറിന്റെയും നേതൃത്വത്തില്‍ മാറനല്ലൂര്‍ എസ്ഐ ഡി.ജെ. ശാലുവിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: