കോഴിക്കോട്: നിയുക്ത രാജ്യസഭാ എംപി ഒളിമ്പ്യന്‍ പിടി ഉഷയ്‌ക്ക് ജന്മനാടായ പയ്യോളിയില്‍ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ഉജ്ജ്വല സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പയ്യോളി എക്‌സ്പ്രസിന് സ്വീകരണം നല്‍കിയത്.
ഇന്ത്യന്‍ കായികരംഗത്തിന് പ്രത്യേകിച്ച് അത്‌ലറ്റിക്‌സിന് ലഭിച്ച അംഗീകാരമാണ് തനിക്ക് കിട്ടിയ സ്ഥാനമെന്ന് പിടി ഉഷ പറഞ്ഞു. എളമരം കരീം പറഞ്ഞതിന് മറുപടിയില്ല. ഉഷ ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും പിടി ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടല്‍ രാജ്യത്തിന് ഗുണകരമാണ്. കായികമേഖലയ്‌ക്ക് വേണ്ടി നിരവധി സ്‌കീമുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലുമായിരുന്നു സ്‌കൂള്‍ തുടങ്ങിയതെങ്കില്‍ കൂടുതല്‍ പരിഗണന ലഭിക്കുമായിരുന്നു. ഇവിടെ കായിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ധാരാളം ബുദ്ധിമുട്ടുകളുണ്ട്. നമ്മുടെ രാജ്യത്ത് കായിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
നാടിന്റെ അഭിമാനമായ കായികതാരത്തെ രാജ്യസഭാഗം ആക്കിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഷ്‌ട്രീയത്തിനപ്പുറം രണ്ട് കൈയ്യും നീട്ടിയാണ് കേരളം ഈ അംഗീകാരത്തെ സ്വാഗതം ചെയ്തത്. അവരെ എതിര്‍ക്കുന്നത് സങ്കുചിത താത്പര്യമുള്ളവര്‍ മാത്രമാണ്. പിടി ഉഷയെ കേരളത്തിന്റെ പൊതുസ്വത്തായാണ് ബിജെപി കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിനാളുകളാണ് പിടി ഉഷയെ സ്വീകരിക്കാനെത്തിയത്. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്‍, യുവമോര്‍ച്ച സംസ്ഥ അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍കൃഷ്ണന്‍, ജില്ലാ ട്രെഷറര്‍ വികെ ജയന്‍, പയ്യോളി മണ്ഡലം പ്രസിഡന്റ് എകെ ബൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: