തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്നതിന് പിന്നാലെ എംഎല്‍യ്ക്കെതിരെ വീണ്ടും പരാതി. ഹെല്‍മറ്റില്ലാതെ സ്കൂട്ടര്‍ ഓടിച്ചെന്നതാണ് പുതിയ ആരോപണം.
കഴിഞ്ഞ ദിവസം ഹെല്‍മറ്റില്ലാതെ പൊതു നിരത്തില്‍ കൂടി സജി ചെറിയാന് സഞ്ചരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ പി.ജി. ഗീവര്‍ഗീസാണ് വിഷയം ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. വിശദാംങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം സജി ചെറിയാന് ഹെല്‍മെറ്റ് ധരിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഷോണ്‍ പ്രതികരണം നടത്തിയത്.
‘ഹെല്‍മെറ്റ് എവിടെ സഖാവേ,.500 പെറ്റി അടച്ചേ മതിയാവൂ അല്ലെങ്കില്‍ ശേഷം കോടതിയിലെന്ന് ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു ഷോണിന്റെ എഫ് ബി പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: