തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ മന്ത്രി സജി ചെറിയാനെ അധിഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്ന് അഡ്വ. ജയശങ്കര്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സംസാരിക്കേണ്ട രീതിയിലല്ല ഒരു മന്ത്രി സംസാരിക്കേണ്ടതെന്നും അദേഹം പറഞ്ഞു. ഭരണഘടനയെക്കുറിച്ച് കേവല ജ്ഞാനംപോലും ഇല്ലാത്ത വ്യക്തിയാണ് മന്ത്രി സജിചെറിയാനെന്ന് അദേഹം തെളിയിച്ചിരിക്കുന്നുവെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രി രാജി ആവശ്യപ്പെടേണ്ടതാണെന്നും എന്നാല്‍ പിണറായി വിജയനില്‍ നിന്നും താന്‍ അത് പ്രതീക്ഷിക്കുന്നില്ലായെന്നും ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രമുഖ അഭിഭാഷകന്‍ എംആര്‍ അഭിലാഷ് ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശം കടുത്ത കോടതി അലക്ഷ്യമാണെന്നും ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അഭിലാഷ് വ്യക്തമാക്കി.
ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് പ്രകാരം എഴുതിവെച്ചതാണ് ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകവെയായിരുന്നു പരാമര്‍ശം.
രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: