കൊച്ചി : താനിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുള്ള ഗൂഢാലോചനകേസ് വ്യാജമാണ്. തനിക്ക് ആരേയും പേടിയില്ല. എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രം പേടിച്ചാല്‍ മതി. അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്നും സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയതായിരുന്നു സ്വപ്ന.
ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി കോടതി തള്ളിയാല്‍ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. എറണാകുളം പോലീസ് ക്ലബിലാണ് സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് എത്തിയത്.
നേരത്തെ കേസില്‍ രണ്ടുതവണ സ്വപ്നയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍ഫോഴ്സ്മെന്റിന്റെ തുടരുന്നതിനാല്‍ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എ നല്കിയ പരാതിയിലാണ് സ്വപ്നക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സ്വപ്ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ ഷാജ് കിരണിനെയും ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്യും. ഇതിനായി ഷാജ് കിരണ്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരായി. അനധികൃതമായി ഒന്നും നേടിയിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറും. ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് ഇഡിയോടും പറയും. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ഷാജ് കിരണ്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: